Listen!

To Speak the Truth on the Face of a Tyrant is called ......................................

Sunday, March 7, 2010

പെട്രോളിന്‍റെ വില!

ഒരിക്കല്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരുമ്പോള്‍ കൊട്ടപ്പുറം എന്ന സ്ഥലത്ത് റോഡ്‌ ബ്ലോക്കായി. ആദ്യം കാര്യം പിടികിട്ടിയില്ല. പിന്നെ പിന്നെ മനസ്സിലായി തുടങ്ങി. നാട്ടിലെ ഒരു പ്രമുഖ പാര്‍ട്ടിയുടെ ശക്തി പ്രകടനമാ!
സര്‍ക്കാരിന്‍റെ ജനവിരുദ്ധ ഭരണത്തിനെതിരെ ആവേശം കൊള്ളുന്ന ചെറുപ്പക്കാരും ചെറുപ്പം മാറാത്ത വയസ്സന്മാരുമുണ്ട്!!! ഒരു കൂട്ടര്‍, മുന്നോട്ടു പോവാതെ കുടുങ്ങി കിടക്കുന്ന വാഹനങ്ങളിലെ യാത്രക്കാരുടെ / രികളുടെ ഗതികേട് കണ്ടു സന്തോഷിക്കുന്നു!!!
ജനനന്മാക്കായി പ്രവര്‍ത്തിക്കാന്‍ അവര്‍ പ്രതിജ്ഞാ ബദ്ധരാനെന്നു ഇടയ്ക്കിടെ ഓര്‍മിപ്പിക്കുന്നുണ്ട്. റോഡിന്‍റെ പകുതിയില്‍ കൂടുതല്‍ കയ്യേറിയുള്ള പ്രകടനത്തിന് മുമ്പില്‍ പോലീസിനും ഒന്നും ചെയ്യാനില്ലായിരുന്നു. ഇടയ്ക്കിടെ ചില വാഹനങ്ങളോട് ദേഷ്യം തിര്‍ക്കുന്നു അവര്‍. അങ്ങ് പാലക്കാട്‌ എത്താനുള്ളവരും കോഴിക്കോട്ടുകാരുമൊക്കെ ക്ഷമയോടെ, സഹനത്തോടെ കാത്തിരിക്കുകയാ!!! ഈയുള്ളവന് ധ്രുതിയുള്ളതിനാലും ബൈക്കില്‍ പെട്രോള്‍ തീരാറായി തുടങ്ങിയതിനാലും, ക്ഷമ ഉണ്ടായില്ല. ............................
ഒന്നുടക്കി!! പിന്നെ, ............ അതിസാഹസികമായി മുന്നോട്ട്.
അന്ന് കൊണ്ടോട്ടിയിലും പരിസരത്തും കത്തിതീര്‍ന്ന പെട്രോളും ഡീസലും എത്രയായിരിക്കും!!!



ജന സേവകരുടെ ഒരു കാര്യേ!!!!!!

ജനങ്ങളുടെ കാര്യമോ?

കട്ടപ്പൊക!!!

ജനക്കൂട്ടം കാര്യങ്ങള്‍ കയ്യാളുന്നതിനെ ....................................... എന്ന് വിളിക്കും!!


ഉത്തരം : ജനാധിപത്യം!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!




ബസ്‌ ചാര്‍ജ് കൂട്ടിയാലെന്താ കുഴപ്പം?

വിദ്യാര്‍ത്ഥികളുടെ ബസ്‌ ചാര്‍ജ് കൂട്ടുന്നതിനെ ചൊല്ലിയാണല്ലോ ഇപ്പൊ വല്ല്യ തര്‍ക്കം! എന്താ അതങ്ങ് കൂട്ടിയാല്‍ കുഴപ്പം?
ഞാന്‍് ചോദിക്കട്ടെ ചിലതൊക്കെ:
൧. ഇന്ന് മിക്ക സ്കുളുകള്‍്ക്കും ബസ്സില്ലേ? പൊതു ബസ് ചാര്‍ജിനെക്കാള്‍
കൂടുതലല്ലെ വിദ്യാര്‍ത്ഥികള്‍ കൊടുക്കുന്നത്?
൨. മിഠായി വാങ്ങാനും മറ്റും നമ്മുടെ കുട്ടികള്‍ എത്ര രൂപ ചെലവാക്കുന്നുണ്ട്?
൩. മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ അവരെത്ര രൂപ ചെലവാക്കുന്നു?
സ്കൂളുകള്‍ക്ക് മുമ്പിലുള്ള മൊബൈല്‍ സര്‍വീസ് കടകളിലെത്രെയാ കച്ചവടം നടക്കുന്നത്! കുട്ടികള്‍ തന്നെയാ ഉപഭോക്താക്കളിലധികവും!! വെറുതെ പറയുന്നതല്ല കേട്ടോ! പല സ്കൂളുകള്‍ക്കു മുന്നിലും ശ്രദ്ധിച്ചിട്ടുണ്ട്.
൪. മേല്‍ ആവശ്യത്തിനു സമരം പ്രഖ്യാപിച്ച എത്ര കുട്ടി നേതാക്കന്മാരുണ്ട് ബസ്സില്‍ യാത്ര ചെയ്യുന്നവര്‍?

ആലോചിച്ചുനോക്ക്!
എല്ലാ സ്വകാര്യ സ്കൂളുകള്‍ക്കും ബസ്സുണ്ട്!
സര്‍ക്കാര്‍, സര്‍ക്കാര്‍ ആശ്രിത സ്കൂളുകള്‍ക്കും ധാരാളം ബസ്സുകള്‍!!
കോളേജ് കുമാരീകുമാരന്മാരോ, പലരും ഫുള്‍ ചാര്‍ജ് കൊടുത്തു സുഖമായി യാത്ര ചെയ്യുന്നു!!!
ഒരു നല്ല ശതമാനം ഇരുചക്രത്തിലും നാലു ചക്രത്തിലുമായി എത്തുന്നു!!!
പിന്നെന്തിനാ ഇത്ര ഉദാരമായ കണ്‍സെഷന്‍? ആര്‍ക്കുവേണ്ടിയാ? കാമ്പസ് രാഷ്ട്രീയത്തിനു പൊലിമ നഷ്ടമാവുമ്പോള്‍ വിഷയ ദാരിദ്രം ആരുമറിയരുതല്ലോ!

ഇനി, ന്യൂനപക്ഷത്തിനു വേണ്ടിയണോ?
എന്നാ പിന്നെ സര്‍ക്കാര്‍ വണ്ടിയില്‍കൂടി ഇളവനുവദിക്കട്ടെ!! അതിനു വേണ്ടിയാവട്ടെ വിദ്യാര്‍ത്ഥികളും അല്ലാത്തവരും ചേര്‍ന്ന് പ്രതിരികരിക്കുന്നത്.