Listen!

To Speak the Truth on the Face of a Tyrant is called ......................................

Sunday, March 7, 2010

ബസ്‌ ചാര്‍ജ് കൂട്ടിയാലെന്താ കുഴപ്പം?

വിദ്യാര്‍ത്ഥികളുടെ ബസ്‌ ചാര്‍ജ് കൂട്ടുന്നതിനെ ചൊല്ലിയാണല്ലോ ഇപ്പൊ വല്ല്യ തര്‍ക്കം! എന്താ അതങ്ങ് കൂട്ടിയാല്‍ കുഴപ്പം?
ഞാന്‍് ചോദിക്കട്ടെ ചിലതൊക്കെ:
൧. ഇന്ന് മിക്ക സ്കുളുകള്‍്ക്കും ബസ്സില്ലേ? പൊതു ബസ് ചാര്‍ജിനെക്കാള്‍
കൂടുതലല്ലെ വിദ്യാര്‍ത്ഥികള്‍ കൊടുക്കുന്നത്?
൨. മിഠായി വാങ്ങാനും മറ്റും നമ്മുടെ കുട്ടികള്‍ എത്ര രൂപ ചെലവാക്കുന്നുണ്ട്?
൩. മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ അവരെത്ര രൂപ ചെലവാക്കുന്നു?
സ്കൂളുകള്‍ക്ക് മുമ്പിലുള്ള മൊബൈല്‍ സര്‍വീസ് കടകളിലെത്രെയാ കച്ചവടം നടക്കുന്നത്! കുട്ടികള്‍ തന്നെയാ ഉപഭോക്താക്കളിലധികവും!! വെറുതെ പറയുന്നതല്ല കേട്ടോ! പല സ്കൂളുകള്‍ക്കു മുന്നിലും ശ്രദ്ധിച്ചിട്ടുണ്ട്.
൪. മേല്‍ ആവശ്യത്തിനു സമരം പ്രഖ്യാപിച്ച എത്ര കുട്ടി നേതാക്കന്മാരുണ്ട് ബസ്സില്‍ യാത്ര ചെയ്യുന്നവര്‍?

ആലോചിച്ചുനോക്ക്!
എല്ലാ സ്വകാര്യ സ്കൂളുകള്‍ക്കും ബസ്സുണ്ട്!
സര്‍ക്കാര്‍, സര്‍ക്കാര്‍ ആശ്രിത സ്കൂളുകള്‍ക്കും ധാരാളം ബസ്സുകള്‍!!
കോളേജ് കുമാരീകുമാരന്മാരോ, പലരും ഫുള്‍ ചാര്‍ജ് കൊടുത്തു സുഖമായി യാത്ര ചെയ്യുന്നു!!!
ഒരു നല്ല ശതമാനം ഇരുചക്രത്തിലും നാലു ചക്രത്തിലുമായി എത്തുന്നു!!!
പിന്നെന്തിനാ ഇത്ര ഉദാരമായ കണ്‍സെഷന്‍? ആര്‍ക്കുവേണ്ടിയാ? കാമ്പസ് രാഷ്ട്രീയത്തിനു പൊലിമ നഷ്ടമാവുമ്പോള്‍ വിഷയ ദാരിദ്രം ആരുമറിയരുതല്ലോ!

ഇനി, ന്യൂനപക്ഷത്തിനു വേണ്ടിയണോ?
എന്നാ പിന്നെ സര്‍ക്കാര്‍ വണ്ടിയില്‍കൂടി ഇളവനുവദിക്കട്ടെ!! അതിനു വേണ്ടിയാവട്ടെ വിദ്യാര്‍ത്ഥികളും അല്ലാത്തവരും ചേര്‍ന്ന് പ്രതിരികരിക്കുന്നത്.

2 comments:

  1. ..........മിഠായി വാങ്ങാനും മറ്റും നമ്മുടെ കുട്ടികള്‍ എത്ര രൂപ ചെലവാക്കുന്നുണ്ട്?
    ൩. മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ അവരെത്ര രൂപ ചെലവാക്കുന്നു?..............

    All students dont buy sweets and recharge every day ,some students do it once in a week ...daily full bus charge will be a burden for them...


    സര്‍ക്കാര്‍ വണ്ടിയില്‍കൂടി ഇളവനുവദിക്കട്ടെ!!
    It is allowed in some district..!We should support student to strike for this right...

    ReplyDelete
  2. എന്താ മാഷേ കുട്ടികളുടെ ബസ്ചാര്‍ജ്ജ് കൂട്ടാത്തതിന് ഇത്ര ചൊടിക്കുന്നത്.

    ബസ് ഓണറാണോ ?

    നമ്മുടെ നാട്ടിലെ നല്ലൊരു ശതമാനം കുമാരീകുമാരന്മാരും ഇരുചക്രത്തിലും നാലു ചക്രത്തിലുമായി എത്തിക്കോട്ടെ, അതിനു കഴിയാത്ത വളരെ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നും വരുന്ന ചെറിയൊരു ശതമാനം കുട്ടികള്‍ ബസ്സിലെങ്കിലും എത്തിക്കോട്ടെ, പക്ഷേ മാഷ് പറഞ്ഞപോലെ അതിന് പ്രൈവറ്റ് ബസ്സുകാരന്റെ പിടലിക്ക് മാത്രം പിടിക്കുന്നത് ശരിയല്ല, സര്‍ക്കാര്‍ വണ്ടിയിലാണ് ആദ്യം ഇളവനുവദിക്കേണ്ടത്

    ReplyDelete